തിരകൾ കടന്നു ധീരതയോടെ
തിരികെ വരുന്നു നിരാശരായ്
കടലിൻ മക്കൾതൻ കദന കഥ
കരളലിയിക്കും കണ്ണീർക്കഥ
ഇന്ത്യ ഇന്ന് സ്വതന്ത്രയാണെ
ഇന്ത്യാക്കാർ സ്വാതന്ത്രരല്ല!
ചൂഷണമാണ് സ്വാതന്ത്ര്യമെങ്കിൽ
സായിപ്പിനതെന്തേ ആയിക്കൂടാ?
പാതിയിലധികം അർത്ഥപ്പട്ടിണി
ഭാരതഭൂമി ഫലഭൂയിഷ്ഠവും
എന്താണിതിൻറെ കാരണമെന്ന്
എടുത്തുചോദിക്കാൻ ആരുണ്ടിവിടെ?
കൈമടക്കൊന്നു കൊടുത്തല്ലാതെ
കാര്യമൊട്ടും നടപ്പതില്ലിവിടെ
വച്ചുമടക്കാൻ ഇല്ലെങ്കിൽപ്പിന്നെ
വച്ചുമതിയാക്കി പോരുകേം വേണം.
വൻമുതലാളികൾ വളരുന്നുണ്ടേ
വൻകിട സ്ഥാപനമുയരുന്നുണ്ടേ
വിശന്നലയും പട്ടിണിപ്പാവങ്ങൾക്ക്
വിശപ്പടക്കാൻ വഴിയില്ലിവിടെ!
സായിപ്പിനെതിരെ സമരം ചെയ്ത
സമര സഖാക്കൾ ഇല്ലിന്നിവിടെ
എങ്കിൽ എന്തേ, ഞങ്ങൾ വരുന്നു
എന്തിനും ഒരുങ്ങി മുന്നോട്ട്.
നഷ്ടപ്പെടുവാൻ ഞങ്ങൾക്കൊന്നും
നാളിതുവരെ ഉണ്ടായിട്ടില്ല
ഉള്ളത് വിശപ്പും വേദനയും മാത്രം
ഉള്ളിനകത്തു തീജ്വാലകളും.
കത്തിക്കും ഞങ്ങളീ ചൂഷണ ഭൂമി
ആളിപ്പടരും അതാഗോളമാകെ
ചാരത്തിൽ നിന്നുയിർക്കൊള്ളുമാ
സമത്വ സുന്ദര ഭൂമിയല്ലേ സ്വതന്ത്രഭൂമി.
- പൂത്തുറ അഞ്ചുതെങ്ങു് - ഓഗസ്റ്റ്, 1981 (St. Roch's Nursery Independent Day celebrations....)
ആശംസകൾ ആയിരം അലയടിച്ചുയരുന്നു മനസ്സിൽ
അക്ഷരമായി കടലാസ്സിൽ അവ വരുന്നില്ലെന്നന്തേ!
കാരണങ്ങൾ കണ്ടെത്താൻ കാത്തിരിക്കുന്നില്ല -ഞാൻ
ആശംസിക്കുന്നു ജന്മദിനാശംസകൾ മാത്രമിപ്പോൾ.
വിഷമം വിചാരിക്കില്ലെന്ന് വിശ്വസിക്കുന്നു
വീണ്ടുമെഴുതാം ഞാൻ വേറൊരിക്കൽ
വല്ലാത്തൊരവസ്ഥയാണിതല്ലേ - പിന്നെ
വന്നുപോയ്, വേറെ വഴിയില്ല കേട്ടോ.
- 8.6.1982 B'day greeting to തെയ്യാമ്മ
മംഗളങ്ങൾ, തിരുനാൾ മംഗളങ്ങൾ
മനസ്സ് നിറയെ മംഗളാശംസകൾ
നേരുന്നു ഞാൻ നിനക്ക് - നിൻ
നാമ ഹേതുവാം ക്രിസ്തുരാജ തിരുനാൾതന്നിൽ.
ക്രിസ്തുരാജൻതൻ കൃപ നിന്നിൽ നിത്യവും
നിർഗ്ഗളിക്കുവാൻ നിരന്തരം പ്രാർത്ഥിക്കുന്നു
ക്രിയാത്മമാം നിൻ ക്രിസ്തുവിൽ ജീവിതം
കൃത്യം തുടരുവാൻ തുണയ്ക്കട്ടെയവൻ.
കൃതൃമമില്ലാത്ത ഹൃദയത്തിന്നുടമ നീ
ക്രമക്കേടുകൾക്കില്ല സ്ഥാനം നിന്നിലെന്നും...
- 16.11.1982 (Festal greetings to Fr. Rajan)
പ്രീയപ്പെട്ട പൂതവേലിൽ
ഏതാണ്ടൊരു മാസം മുൻപ്
ഏറെ സ്നേഹത്തോടെ അയച്ച
എല്ലാ നല്ല വാക്കുകൾക്കും
ഏന്റെ ഹൃദയം നിറഞ്ഞ നന്ദി.
അനുബന്ധമായി അയച്ച
അൻപതു രൂപയ്ക്കും
ആത്മാർത്ഥതയുള്ള
ആയിരമായിരം നന്ദി.
ആനന്ദവും ദുഖവും
ആനുപാതികമല്ലെങ്കിലും
പരാതികൂടാതെ
പരിഗണിക്കുന്നത് ഭാഗ്യംതന്നെ.
പരീക്ഷ കഴിഞ്ഞിരിക്കുമല്ലോ
ഭംഗിയായി പകർത്തിയെങ്കിൽ
ഫലം പരാജയമാവില്ല - പകരം
ബഹുമാനങ്ങൾ തേടി വരും.
കൊച്ചുതുറയിലെ ഈ കൊച്ചുകൂട്ടുകാരൻ
കൊച്ചുകൊച്ചു സ്വപ്നങ്ങളുമായി
കൊള്ളാവുന്ന വല്ലതും ചെയ്യാൻ
കൊതിക്കുന്നു ഇന്നും.
വ്യക്തിബന്ധം വിശുദ്ധമാണ്
വ്യഗ്രതകളാൽ വീർപ്പുമുട്ടുമ്പോൾ
വിശ്രമിക്കാൻ വെമ്പൽ കൊള്ളുമ്പോൾ
വിശുദ്ധമായ വ്യക്തിബന്ധം വിലപ്പെട്ടതാവും.
വിലപ്പെട്ടതായിരുന്നു നമ്മുടെ ഒത്തുചേരൽ
വികാരങ്ങൾ പങ്കു വച്ചു
വിചാരങ്ങളിലൂടെ വിഹരിച്ചു
വീണ്ടുമതുപോലാരവസരം...
പൗരോഹിത്യം പരിശുദ്ധമാണ്
'പരിശുദ്ധി ' പര്യായങ്ങൾ പലതും
പതറിപ്പോവുന്നു പലപ്പോഴും
പരാജയപ്പെടരുതേ എന്ന് പ്രാർത്ഥിക്കുന്നു.
ആഥിത്യം നിങ്ങൾക്കരുളുവാൻ ലഭിച്ചവസരം
അനുഗ്രഹമായംഗീകരിക്കുന്നു
അതിനൻപതു രൂപ വില കൽപ്പിച്ചത്
അത്ര നന്നായില്ല . .. സാരമില്ല.
പൂതവേലിയിൽ ആത്മാർത്ഥമായൊരു സുഹൃത്തിനെ
പുണരുവാൻ സാധിക്കുന്നതുപോലൊരനുഭവം
പൂവിന്റെ പരിമളംപോലെ നിർമ്മലം
പുലരിയുടെ പുളകംപോലെ പ്രസാദം.
അടുത്തു നിൽക്കുന്നു ഡാർവിൻ
തൊട്ടപ്പുറത്ത് യേശുരാജൻ
ജോണിയും ദാവീദുമെല്ലാം
സ്നേഹമറിയിക്കാൻ ആവശ്യപ്പെടുന്നു.
- 6.2.1986 (Reply to Antony Poothavelil's letter...)
എൻ മനസ്സിൻ പ്രതീകമായി
എരിഞ്ഞിടാത്ത ഈ വിളക്ക്
ഏല്പിച്ചു ഞാൻ ഏകയായി
ഇപ്പോഴും കാത്തിരിക്കും...
കാത്തിരിക്കും നിറമെല്ലാം
കർത്താവ് കാത്തിടുവാൻ
കരളുരുകി പ്രാർത്ഥിക്കുന്നു
കടന്നുവരാൻ നീ ശ്രമിക്കു.
- 9.2.1986 (Mary John...)
No comments:
Post a Comment