Saturday, March 1, 2025

B'day Greetings and Mementos...


ആഞ്ചലീന - പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

21.01.2023

കൊച്ചുതുറ - പള്ളം

 

ആഞ്ചലീന, ഒരു ദൈവദൂത സ്പർശമുണ്ടാ പേരിൽ...

മാത്രവുമല്ല, മാലാഖമാരുടെ അപ്പം എന്ന് വിശേഷിപ്പിക്കപ്പെടുന്ന,

യേശുവിന്റെ ശരീര-രക്തങ്ങൾ എന്ന് നാം വിശ്വസിക്കുന്ന

ദിവ്യകാരുണ്യം എന്ന കൂദാശ സ്വീകരിക്കയാണ് നീയിന്ന്...

 

അതിനായി, കുറെയൊക്കെ പഠിച്ചൊരുങ്ങി,

കുമ്പസാരിച്ചൊരുങ്ങി,

പുത്തനുടുപ്പിട്ട്, തലയിൽ റീത്തും,

കൈകളിൽ പുതിയ മെഴുകുതിരിയുമായി

ഒരു കുഞ്ഞു മാലാഖയെപ്പോലെ

ഇന്നിന്റെ ആഘോഷങ്ങളുടെ നായികയാണ് നീ...

 

യേശുവിന്റെ പെസഹാ ആചാരണത്തിൽ

കുഞ്ഞാടിന്റെ അഭാവത്തിൽ ദൈവത്തിന്റെ കുഞ്ഞാടായ

അവിടുന്നു സ്വയം ആടാവുകയാണ്,

അപ്പത്തിൽ, വീഞ്ഞിൽ തന്നെ പ്രതിഷ്ഠിച്ചുകൊണ്ട്,

അതിനെ മുറിച്ചും പകർന്നും പങ്കുവച്ചു കൊണ്ട്...

 

അപ്പം മുറിച്ചപ്പോൾ

യേശുവിനെ തിരിച്ചറിഞ്ഞ എമ്മാവൂസിലെ ശിഷ്യന്മാരെപ്പോൽ,

നാമും, ഇന്നു മുതൽ ആഞ്ചലീന, നീയും

അപ്പവും, അവശ്യവസ്തുക്കളും,

വേണ്ടിവന്നാൽ ജീവനും ജീവിതവും

മറ്റുള്ളവർക്കു വേണ്ടി പങ്കുവച്ചാൽ യേശുവാകാം,

യേശുവിനെ അനുഭവിക്കാം...

 

അതിന് ആഞ്ചലീനാമോള്‍ക്കാവട്ടെ എന്നതാണ്

എന്റെ ആശംസയും പ്രാർത്ഥനയും.

 

-പങ്കിയച്ചൻ

 

20.12.22

 

 

 

പ്രിയ അദ്ധ്യാപക - അനദ്ധ്യാപക സുഹൃത്തുക്കളെ,

ക്രിസ്തുമസ് ക്രൈസ്തവരുടെ ഉത്സവമാണെങ്കിൽ കൂടി,

അതിന്റെ സന്ദേശം സാർവ്വത്രികമാണ്:

'സന്മനസ്സുള്ളവർക്ക് സമാധാനം.'

 

പല അർത്ഥത്തിലും അശാന്തമായ ഒരു ലോകത്ത്,

അതിൽ പ്രത്യേകിച്ച് അദ്ധ്യാപക പരിശീലനക്കളരിയായ

സെൻറ് ജേക്കബ്സിൽ നാളയുടെ ദീപ വാഹകരാവേണ്ട

ബിരുദതാരികളെ പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമുള്ള

ദൗത്യം ഏറ്റെടുത്തവരാണ് നമ്മൾ.

 

ജീവിതാസക്തികളുടെ ,

അനിയന്ത്രിതവും, നിരുത്തരവാദപരവുമായ 'സ്വാതന്ത്ര്യ'ത്തിന്റെ, അന്ധകാരശക്തികളുടെ, മരണസംസ്കാരത്തിന്റെ

പുറകെ പരക്കംപ്പായുന്ന യുവതയെ,

'സത്യത്താൽ വിശുദ്ധീകരിക്കാം, സ്വതന്ത്രരാക്കാം...'

'മുക്തിതൻ സ്വർഗ്ഗ രാജ്യത്തിലേക്കെന്റെ നാടുണരട്ടെ'

എന്ന് ടാഗോറിനൊപ്പം നമുക്കും പ്രാർഥിക്കാം...

 

ക്രിസ്തുമസ് - നവവത്സര ആശംസകൾ!

 

-          ഫാ. പങ്ക്റേഷ്യസ് എ/22.12.2022

 

 

B'day - Jacky 05.02.2023

ജാക്കി, നിന്നെ ഞാൻ അറിഞ്ഞതങ്ങനെയാണ്,

അതിലാണടുപ്പവു ആർദ്രതയുമെങ്കിലും...

നീ കുസുമം ആണെന്നറിഞ്ഞു പിന്നെ.

അതെ, കുസുമം, പൂവാണ്, പുഷ്പമാണ്, മലരാണ്...

അവ നിർമ്മലം, മൃദുലം, സുഗന്ധം, വർണ്ണാഭവും...

അവയെല്ലാം നീയായി!

അവയിൽനിന്നുമാണ് ശലഭങ്ങൾ, തേനീച്ചകൾ

തേൻ ശേഖരിക്കുന്നത്... 'മലരേ, തേൻ മലരേ'!

സസ്യങ്ങളിൽ അവ മൊട്ടായി, മലരായി,

കായായി, കനിയായി, അതിലെ വിത്ത്

വീണ്ടും മുളച്ച് സസ്യ ജീവതം ചാക്രികമായി തുടരുകയായി...

'പൂവുകൾക്ക് പുണ്യകാലം'

പുണ്യപ്പെട്ട നിൻ ജന്മം എന്റെയും പുണ്യം...

ജാക്കി, കുസുമം ഹൃദയം നിറയെ മധുരിക്കുന്ന പിറന്നാൾ മംഗളങ്ങൾ!

 

 

House warming

Babu-Sindhi: Jefrin & Johan

5th January 2022 – Kochuveli

ജീവിക്കാന്‍ സുരക്ഷിതത്വം അനിവാര്യമാണ്

അതുറപ്പാവുന്നിടം കൂടാണ് ജീവികള്‍ക്ക്

സര്‍വ ജീവികളുടെയും മേല്‍

ആധിപത്യം ലഭിച്ച മനുഷ്യന്

സ്ത്രീക്കും പുരുഷനും – (Gen 1:26-27)

വേണമൊരു കൂട്, അതാണവര്‍ക്ക് വീട്

                തലചായ്ക്കാനൊരിടമില്ലാത്തവസ്ഥ (Mt 8:20)

      യേശുവില്‍പ്പോലും പരിഭവമുളവാക്കി...

     ജീവികളില്‍ മനുഷ്യന് മാത്രമാണ്

     ദാമ്പത്യവും കുടുംബവുമുള്ളത്

     കുടുംബങ്ങള്‍ കൂടുന്നിടമാണല്ലോ വീട്...

കെട്ടുറപ്പുള്ളൊരു വീട് അനിവാര്യമാണവര്‍ക്ക്

എങ്കിലും പലര്‍ക്കതൊരു സ്വപ്നം മാത്രം

എന്നാല്‍, സിന്ധിക്കും ബാബുവിനും

മക്കള്‍, ജെഫ്രിനും ജോഹനും - ഇന്നാ

സ്വപ്നസാക്ഷാത്കാര ധന്യനിമിഷവും...

     കല്ലും തടിയും സിമെന്റും ചേര്‍ന്നാല്‍

     കെട്ടിടമാവാം, വീടാവണമെന്നില്ല

     അതിനുവേണം സ്നേഹം, കരുതല്‍,

     പിന്നെ, ധാരണയും സമര്‍പ്പണവുമൊപ്പം.

ദൈവം സ്നേഹമാണെന്ന് (1Jn 4:8)

നാമറിഞ്ഞത് യേശുവിലാണ്

ഈ വീടിന്‍റെ, കുടുംബത്തിന്‍റെയും

നാഥനായവിടുത്തെ പ്രതിഷ്ഠിച്ചു

പുനരാരംഭിക്കാം ജീവിതം പിന്നെയും...

     തിരുക്കുടുംബാനുഭവമിവിടെ യാഥാര്‍ത്യമാവട്ടെ

     ജെഫ്രിനും ജോഹനും യേശുവിനെപ്പോലെ

ജ്ഞാനത്തിലും പ്രായത്തിലും,

ദൈവത്തിന്‍റെയും മനുഷ്യരുടെയും

പ്രീതിയിലും വളരട്ടെ’. (Lk 2:52)

              -പങ്കിയച്ചന്‍     

 

 

 

No comments:

Post a Comment

John Rose’ Birthday – 01.07.2024 and Selva Rani...

 John Rose’ Birthday – 01.07.2024 இனிய பிறந்தநாள் நல்வாழ்த்துக்கள் ,  ஜாண்றோஸ் ! இன்றுபோல் என்றும் மன நிறைவோடு , உடல்-உள்ள நலத்தோடு வாழ்க , ...